കാമുകന്‍റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍; ഒടുവില്‍ പത്തനം തിട്ട സ്വദേശിനി ചിക്കാഗോവില്‍ കുടുങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കാമുകന്‍റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍; ഒടുവില്‍ പത്തനം തിട്ട സ്വദേശിനി ചിക്കാഗോവില്‍ കുടുങ്ങി

ചിക്കാഗോ: കാമുകന്‍റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലപ്പെടുത്താന്‍ ശ്രമിച്ച മലയാളി നഴ്സിനെ ചിക്കാഗോയില്‍ അറസ്റ്റ് ചെയ്തു. പത്തനം തിട്ട സ്വദേശിനി ടീന ജോണ്‍സി(30)ന് എതിരെയാണ് കൊലക്കുറ്റം. ചിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുകയാണ് യുവതിയെ. കൊലക്കുറ്റത്തിന് പുറമെ. വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താന്‍ ശ്രമിച്ചതിനും കേസുണ്ട്. ഈമാസം 12ന് വൂഡ്റിജ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. മെയ്‌വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സാണ് ടീന. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടറുമായി ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനായിരുന്നു. ഭാര്യയെ ഒവിവാക്കാന്‍ നിരവധി തവണ യുവാവിനോട് യുവതി അഭ്യര്‍ഥിച്ചിരുന്നു. അംഗീകരിക്കാന്‍ യുവാവും തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കൊലയ്ക്ക് ആസൂത്രണം നടത്തുകയായിരുന്നു. ജനുവരിയില്‍ ഒരുഗുണ്ടാസംഘത്തിന് ഏഴുലക്ഷം ഇന്ത്യന്‍ രൂപ നല്‍കിയാണ് ടീന കാമുകന്‍റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇത് മണത്തറിഞ്ഞ പോലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു. കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും. കേസില്‍ ശിക്ഷിച്ചാല്‍ 20 വര്‍ഷം തടവും പിഴയും നല്‍ക്കേണ്ടി വരും. 2016 സെപ്റ്റംബര്‍ പതിനേഴിന് മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ചിക്കാഗോയില്‍ വെച്ച് നടന്നിരുന്നു. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്വായ്പ്പൂര്‍ സ്വദേശികളുടെ മകളാണ് ടീന. ടോബിയും ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴ സ്വദേശികളുടെ മകനാണ്.

0Shares