കാമുകനുമായുള്ള ബന്ധം അറിഞ്ഞതോടെ സ്വാമി എതിര്‍ത്തു; വൈരാഗ്യം തീര്‍ക്കാന്‍ സ്വാമിയുടെ ലിംഗം മുറിച്ച് കളയാന്‍ ഉപദേശിച്ചത് കാമുകനോ? മകള്‍ക്ക് എതിരെ അമ്മ പറയുന്നത്.

  • Post category:news
  • Reading time:1 min read
You are currently viewing കാമുകനുമായുള്ള ബന്ധം അറിഞ്ഞതോടെ സ്വാമി എതിര്‍ത്തു; വൈരാഗ്യം തീര്‍ക്കാന്‍ സ്വാമിയുടെ ലിംഗം മുറിച്ച് കളയാന്‍ ഉപദേശിച്ചത് കാമുകനോ? മകള്‍ക്ക് എതിരെ അമ്മ പറയുന്നത്.

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതിലപ്പുറം ലൈംഗികാതിക്രമത്തിന് എതിരെയുള്ള സ്ത്രീകളുടെ ചെറുത്ത് നില്‍പ്പായി മാറുകയും ചെയ്തു. എന്നാല്‍ വാസ്തവത്തില്‍ തിരുവനന്തപുരം പേട്ടയില്‍ സംഭവിച്ചത് എന്താണെന്ന് വീട്ടുകാര്‍ക്കും സ്വാമിക്കും അല്ലാതെ മറ്റാര്‍ക്ക് പറയാനാകും?. ഇതൊരു വലിയ സംഭവം തന്നെയാണ്. എന്നാല്‍ അതിക്രമം തടയാന്‍ വേണ്ടി പെണ്‍കുട്ടി നടത്തിയ ശക്തമായ നടപടിയായിട്ടാണ് സര്‍ക്കാര്‍ പോലും ഇതിനെ കാണുന്നത്. ഇതിനിടെയാണ് മലയാളികളെ ഞെട്ടിച്ച് കൊണ്ട് അമ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. മകളെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്തത് മൂലം അവള്‍ സ്വാമിയോട് കാണിച്ച ക്രൂരതയാണ് ഇതെന്നുമാണ് അമ്മ പറയുന്നത്. പോലീസിലും വനിതാ കമ്മീഷനിലും ഇത് സംബന്ധിച്ച് അമ്മ പരാതിയും നല്‍കിയിട്ടുണ്ട്. സ്വാമിയുമായി തങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.

അക്കാരണത്താല്‍ സ്വാമി തിരുവനന്തപുരത്ത് വന്നാല്‍ തങ്ങളുടെ വീട്ടിലാണ് താമസം. ഇത് കുറേ കാലമായി തുടരുന്നു. മകളെ സ്വാമി സ്വന്തം മകളെ പോലെയാണ് കണ്ടിരുന്നത്. അത് കൊണ്ട് മകളുടെ പ്രണയത്തെയും കാമുകനുമായുള്ള ബന്ധത്തെയും സ്വാമി എതിര്‍ക്കുകയുണ്ടായി. ഈ വൈരാഗ്യമാണ് മകള്‍ സ്വാമിയോട് കാണിച്ചത്. ഇതിന് മകള്‍ക്ക് പ്രചോദനം നല്‍കിയത് കാമുകനാണെന്നും ഇയാള്‍ക്ക് ഇതില്‍ പങ്കുള്ളതായും അമ്മയുടെ പരാതിയില്‍ സൂചിപ്പിക്കുന്നു. മകള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായും അമ്മ പറയുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്വാമിയെ രക്ഷിക്കാന്‍ അമ്മയെക്കൊണ്ട് ആരെങ്കിലും ഇങ്ങനെ ചെയ്യിക്കുന്നതാണോ എന്നും സംശയിക്കേണ്ടതുണ്ട്. കാരണം, സ്വാമിക്ക് പെണ്‍കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലെടുത്ത് സ്വാമിയെ രക്ഷിക്കാനും കേസ് ദുര്‍ബലപ്പെടുത്താനും അമ്മയെ കൂട്ട് പിടിച്ച് നടത്തുന്ന ചിലരുടെ തന്ത്രമാകും ഇതെന്നാണ് എന്നാണ് സംശയിക്കപ്പെടുന്നത്. എന്നിരുന്നാലും ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പായിട്ടാണ് പൊതുസമൂഹം ഈ സംഭവത്തെ നോക്കി കാണുന്നത്.

0Shares