കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണങ്ങളില്‍ മുപ്പതുപേര്‍ മരിച്ചു. എണ്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ നഗരത്തിന്റെ വിവിധ മേഖലകളിലായിരുന്നു സ്‌ഫോടന പരമ്പര.

കാണ്ടഹാറിലെ ഗവര്‍ണര്‍ ഗസ്റ്റ് ഹൗസ് ലക്ഷ്യമിട്ടു നടത്തിയ സ്‌ഫോടത്തില്‍ 11 പേര്‍ മരിച്ചു. 14 പേര്‍ക്ക് സാരമായ പരിക്കേറ്റു.പരിക്കേറ്റവരില്‍ അഫ്ഗാനിസ്ഥാനിലെ യു.എ.ഇ സ്ഥാനപതിയും ഉള്‍പ്പെടുന്നു. ഹെല്‍മിങ് പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ ഏഴുപേര്‍ മരിച്ചു. അമ്പതുപേര്‍ക്ക് പരിക്കേറ്റു.