കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ചത് സി.പി.ഐക്കാര്‍ തന്നെ; പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി

  • Post category:news
  • Reading time:1 min read
You are currently viewing കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ചത് സി.പി.ഐക്കാര്‍ തന്നെ; പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തകരെ സി.പി.ഐ പുറത്താക്കി. എറണാകുളത്തെ പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, ഷിജു, ജയേഷ് എന്നിവരെയാണ് പുറത്താക്കിയത്. കൃഷ്ണകുമാര്‍ കിസാന്‍സഭ നേതാവാണ്.

എറണാകുളത്തെ മാര്‍ച്ചിനിടെ പാര്‍ട്ടി എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ള നേതാക്കളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം പാര്‍ട്ടി തീരുമാനത്തിനും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ് എന്ന വിമര്‍ശനം എറണാകുളം ജില്ല സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു.

ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ളവര്‍ കാനത്തിന്‍റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും വി.എസ് സുനില്‍കുമാറും മന്ത്രിസഭാ യോഗത്തില്‍ പോലീസ് മര്‍ദ്ദനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയപ്പോള്‍, കാനം വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാനം പ്രതികരിച്ചത് എം.എല്‍.എയെ പോലീസ് വീട്ടില്‍ കയറി തല്ലിയതല്ല എന്നും സമരം ചെയ്ത് തല്ല് വാങ്ങിയതാണ് എന്നുമാണ്. ഇത് വലിയ വിവാദമായിരുന്നു.

0Shares