കാത്തിരിക്കുന്നത് വെല്ലുവിളി; ‘ഗോള്‍ഡന്‍ കായലോരം’; തകര്‍ക്കാന്‍ 15 കിലോ സ്‌ഫോടക വസ്തുക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing കാത്തിരിക്കുന്നത് വെല്ലുവിളി; ‘ഗോള്‍ഡന്‍ കായലോരം’; തകര്‍ക്കാന്‍ 15 കിലോ സ്‌ഫോടക വസ്തുക്കള്‍

എച്ച് 2ഒ ഫ്ലാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകര്‍ത്തതിന് പിന്നാലെ മരടില്‍ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്‌ഫോടനം. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് ഇന്നു പൊളിക്കുന്നത്. മരടില്‍ ഇന്ന് പൊളിക്കുന്ന രണ്ട് ഫ്ലാറ്റുകളില്‍ കൂടുതല്‍ വെല്ലുവിളി ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റാണ്.

താരതമ്യേന കൂടുതല്‍ പഴക്കം ചെന്നഫ്ലാ റ്റ് കെട്ടിടത്തില്‍ 15 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്‌ഫോടനം നടത്താനാണ് ശ്രമം. 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തിന് 51 മീറ്ററാണ് ഉയരം. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്ഫോടനം നടക്കുക. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഇന്ന് രാവിലെ പൊളിക്കുന്ന ജെയിന്‍ കോറല്‍കോവില്‍ 400 കിലോ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് റിപ്പോര്‍ട്ട്. എഡിഫൈസ് കമ്പനി തന്നെയാണ് ഇന്ന് രണ്ട് ഫ്ലാറ്റുകളും പൊളിക്കുന്നത്. ഇന്നലത്തേതിന് സമാനമാണ് നടപടിക്രമങ്ങള്‍. അതിനാല്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares