ഉത്തര്‍പ്രദേശ്: കാണ്‍പൂരിലുണ്ടായ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്.ഐയാണെന്ന് സൂചന. അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്നവരെ നേരത്തെ ബീഹാര്‍ പോലീസ് പിടികൂടിയിരുന്നു. ഇവരാണ് അപകടത്തില്‍ പാകിസ്ഥാന് പങ്കുള്ളതായി സൂചന നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

നവംബര്‍ 20 നാണ് കാണ്‍പൂരിനടുത്ത് പാറ്റ്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. അപകടത്തില്‍ 140 തോളംപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് റെയില്‍ അധികൃതരുടെ കണ്ടെത്തല്‍. എന്നാല്‍ ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. അക്രമണത്തിനു പിന്നിലുള്ള യഥാര്‍ത്ഥകാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല എന്നാണ് അധികൃതര്‍ അറിയിച്ചത്.
