കാണാന്‍ സുന്ദരിയാണ് പക്ഷേ…. കിം ജോങ് ഉന്‍ 28 കാരിയായ സഹോദരിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കാണാന്‍ സുന്ദരിയാണ് പക്ഷേ…. കിം ജോങ് ഉന്‍ 28 കാരിയായ സഹോദരിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നു

സോള്‍: ഉത്തരകൊറിയയുടെ ഭരണനേതൃത്വത്തിലേക്ക് കിം ജോങ് ഉന്‍ 28 കാരിയായ സഹോദരിയെ കൊണ്ടുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഇവരെ രാജ്യത്തെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയിലാണ് തീരുമാനമെടുത്തത്.കിം യോ ജോങ് എന്നാണ് കിമ്മിന്റെ സഹോദരിയുടെ പേര്.

കിമ്മിന്റെ അടുത്ത ബന്ധു കിം ക്യോങ് ഹിയ്ക്കു പകരമായാണ് സഹോദരിയുടെ നിയമനം. ജനുവരിയില്‍ യു എസ് ട്രഷറി കിം യോ ജോങ് ഉള്‍പ്പെടെയുള്ള ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരെ കടുത്തമനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. മാത്രമല്ല റോക്കറ്റ് പരീക്ഷണങ്ങള്‍ക്ക് കിമ്മിന് പിന്തുണ നല്‍കുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.

0Shares