കാണാതായ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അപകടം നടന്നത് ഒരുമാസം മുമ്പ്; മേഘാലയ ഖനി അപകടം നമ്മെ ഓർമപ്പെടുത്തുന്നത്..?

  • Post category:news
  • Reading time:1 min read
You are currently viewing കാണാതായ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അപകടം നടന്നത്  ഒരുമാസം മുമ്പ്; മേഘാലയ ഖനി അപകടം നമ്മെ ഓർമപ്പെടുത്തുന്നത്..?

ദില്ലി: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിൽ കഴിഞ്ഞമാസം 13ന് (2018 ഡിസംബര്‍ 13) ഉണ്ടായ ഖനിയാപകടത്തിൽ കാണാതായ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് 200 അടി താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. അനധികൃത കല്‍ക്കരി ഖനിയായതിനാൽ രക്ഷാപ്രവർത്തനത്തിന് ആദ്യം വലിയ പ്രധാനയം നൽകിയില്ല. സംസ്ഥാന- കേന്ദ്ര ഭരണകർത്തകൾക്കും ഉന്നത രാഷ്ട്രീയ കക്ഷികൾക്കും പണമുണ്ടാക്കാനുള്ള എളുപ്പ വഴിയാണ് ഇത്തരത്തിലുള്ള കൽക്കരി ഖനികൾ. ആയതിനാൽ ഇവടങ്ങളിൽ വലിയ പരിശോധനകൾ നടക്കാറില്ല. അപകടത്തിൽ കുടിങ്ങിയവർക്കായുള്ള തിരച്ചിലും മന്ദഗതിയിലാവാൻ കാരണവും ഇത്തരത്തിലുള്ള ലോബികളുടെ ഗൗരവമില്ലായിമയാണ്.

കഴിഞ്ഞവർഷം തായ്‌ലൻഡിൽ ഗുഹയിൽ അകപെട്ടവർക്കായി തായ് സർക്കാരും ലോക രാഷ്ട്രങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടതും കുടുങ്ങിയവരെ രക്ഷിച്ചതും ലോക ശ്രദ്ധയാകർഷിച്ചിരുന്നു. അന്ന് തായ് സർക്കാർ നേരിട്ട് ലോക രഷ്ട്രങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ മനുഷ്യ ജീവൻ പുല്ലുവിലയാണ് നമ്മുടെ ഭരണകർത്താക്കൾ കാണിക്കുന്നത് എന്നതിന് ഒരു ഉദാഹരണമായിരിക്കുകയാണ് മേഘാലയയിലെ ഖനി അപകടം. അപകടം നടന്ന് ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പിന്നീട് നിർത്തിവെക്കുന്ന അവസ്ഥയാണുണ്ടായത്. പിന്നീട് പ്രതിഷേധങ്ങൾക്കൊടുവിലാണ് 12 ദിവസത്തിനു ശേഷം സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

0Shares