കാണാതായ മൂന്നു വയസ്സുകാരിയെ കണ്ടെത്താന്‍ തുണയായത് സാമൂഹ്യ മാധ്യമങ്ങള്‍.

  • Post category:news
  • Reading time:1 min read
You are currently viewing കാണാതായ മൂന്നു വയസ്സുകാരിയെ കണ്ടെത്താന്‍ തുണയായത് സാമൂഹ്യ മാധ്യമങ്ങള്‍.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ കാണാതായ മൂന്ന് വയസ്സുകാരിയെ കണ്ടെത്താന്‍ നിര്‍ണായക പങ്കുവഹിച്ചത് സാമൂഹ്യ മാധ്യമങ്ങള്‍. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിന് ശേഷവും കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസാണ് കുട്ടിയെ കാണാതായ വിവരം ഫോട്ടോ സഹിതം വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചത്.


തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 15 മണിക്കുറുകള്‍ക്ക് ശേഷമാണ് കുട്ടിയെ ഒരു ആശ്രമത്തില്‍ നിന്നും കണ്ടെത്തിയത്.സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോ കണ്ടാണ് വഴിയരികില്‍ നിന്ന് കുട്ടിയെ നാട്ടുകാര്‍ ആശ്രമം അധികൃതര്‍ക്ക് കൈമാറിയത്. സംഭവത്തെ കുറിച്ച് പോലീസ്  അന്വേഷണം നടത്തി വരികയാണ്.

0Shares