മഡഗാസ്‌ക്കര്‍: ഇരുപതുകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പു വിഭജിക്കാന്‍ തുടങ്ങിയ ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ തുണ്ടുകളുടെ സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൊറീഷ്യസ് ദ്വീപിനടിയില്‍ കണ്ടെത്തിയതായി ഗവേഷകര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്ട്രേലിയ, അന്റാര്‍ട്ടിക്ക എന്നീ വന്‍കരകളായി മാറിയപ്പോള്‍ മഡഗാസ്‌കര്‍ ദ്വീപില്‍നിന്നു പൊട്ടിപ്പിളര്‍ന്ന
അപ്രത്യക്ഷമായ ഭൂഖണ്ഡത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ കടലിന്റെ അടിയില്‍ ഉള്ളതായി സംശയിക്കുന്നത്.

ലാവ മൂടിയ പാറകളിലെ സിര്‍കോണ്‍ എന്ന ധാതുവിനെക്കുറിച്ചു പഠനം നടത്തുമ്പോള്‍ കണ്ടെത്തിയ പഴക്കം കുറവായ ലാവകൊണ്ടു മൂടിയ പുരാതന ഭൂവല്‍ക്കഭാഗത്തെ കുറിച്ചുള്ള അന്വേഷണമാണ് ഈ നിഗമനത്തിലെത്തിച്ചത്. മൊറീഷ്യസ് ദ്വീപിനെക്കാള്‍ പ്രായമുള്ളവയാണിതെന്ന് സ്ഥിരീകരിച്ചു.