ഉഡുപ്പി: കാണാതായ 40 വയസുകാരന്റെയും മകളുടെയും മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തി. മാളിനു സമീപം ബദനിധിയൂരില്‍ താമസിക്കുന്ന ശരത് (38), മകള്‍ കനിക (8) എന്നിവരാണ് മരിച്ചത്. മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബദനിധിയൂരിലെ പൊതുകിണറിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി അത്താഴം കഴിച്ചതിന് ശേഷം പത്തുമണിയോടെ ഇരുവരെയും കാണാതായിരുന്നു. ഇതുസംബന്ധി ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. അതിനിടേ വ്യാഴാഴ്ച രാവിലെ അവരുടെ വീടിനടുത്തുള്ള കിണറ്റില്‍ ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്ത ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ശരത്ത് അടുത്തിടേ നാട്ടില്‍ വന്ന് മല്‍സ്യബന്ധനം നടത്തി കഴിയുകയായിരുന്നു.

ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു കനിക. മല്‍പേ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
