കാണാതായ പത്ത് വയസ്സുകാരിയുടെ മൃതദേഹം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ റെയിൽവേ ട്രാക്കിൽ

  • Post category:news
  • Reading time:1 min read
You are currently viewing കാണാതായ പത്ത് വയസ്സുകാരിയുടെ മൃതദേഹം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ റെയിൽവേ ട്രാക്കിൽ

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം റെയിവേ ട്രാക്കില്‍. പത്തുവയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മുംബൈയിലെ വിദ്യവിഹാര്‍ റെയില്‍വേ സ്റ്റേഷനിൽ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്.

പോലീസ് അന്വേഷണം എങ്ങുമെത്താതെ നീങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിലൂടെ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവത്തില്‍ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുമായി കടന്നതെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

0Shares