കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം; സംഭവം കാനന പാതയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം; സംഭവം കാനന പാതയില്‍

ശബരിമല: കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തിയ തീര്‍ത്ഥാടകന്‍ പരമശിവ(35)മാണ് മരിച്ചത്. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ കാനനപാതയിൽ രാത്രിയാണ് സംഭവം. എരുമേലിയില്‍ പേട്ടതുള്ളി അയ്യപ്പന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയാണിത്. രാത്രിയില്‍ ഇവര്‍ വിശ്രമിച്ച ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിതമായിരിക്കാന്‍ അടുത്ത കടയിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ വനപാലകരും തീര്‍ത്ഥാടകരും ചേര്‍ന്ന് മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0Shares