തിരുവനന്തപുരം: കാട്ടാക്കട എം.എല്‍.എയുടെ വീടിന് നേരെ ആക്രമണം. ഐ.ബി സതീഷ് എം.എൽ.എയുടെ കുടുംബ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മാറനല്ലൂര്‍ കൊറ്റംപള്ളിയിലുള്ള കുടുംബവീട്ടിലെത്തിയ അക്രമികൾ വീട് അടിച്ച് തകർക്കുകയായിരുന്നു. പൂട്ടിയിട്ടിരുന്ന വീടാണ് അക്രമി സംഘം അടിച്ചു തകർത്തത്.
പൂട്ടുതുറന്ന് വീടിനകത്ത് കയറിയ അക്രമികള്‍ പൈപ്പ് ലൈന്‍, വാഷ്‌ബെയ്‌സിന്‍ അടക്കം കണ്ണിൽകണ്ടതെല്ലാം അടിച്ചുതകർത്തനിലയിലാണ്. ജനല്‍ ചില്ലുകള്‍ പൂർണമായും കല്ലെറിഞ്ഞുപൊട്ടിച്ചനിലയിലാണ്. വലിയ കല്ലുകള്‍ വീടിനകത്ത് വീണുകിടക്കുന്നുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.