കാട്ടനയുടെ കുത്തേറ്റ് തോട്ടം തൊഴിലാളി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാട്ടനയുടെ കുത്തേറ്റ് തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറ മൂലത്തറയില്‍ കാട്ടനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ വേലുവാണ് മരിച്ചത്. കാട്ടാന ശല്യം കൂടുതലുള്ള പ്രദേശമാണ് പൂപ്പാറ. ഇവിടം സർക്കാർ മുൻകരുതൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. അതേസമയം മരണവിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയാണ് എത്തിയതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കാട്ടാന ശല്യത്തിനെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് മരിച്ച വേലുവിൻ്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് നാട്ടുകാര്‍.

0Shares