കൊച്ചി: മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലൂടെ ശ്രദ്ധേയയായ പാര്‍വതി ഇനി ബോളിവുഡില്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ ഇര്‍ഫാന്‍ ഖാന്റെ നായികയായിട്ടാണ് പാര്‍വതിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബിക്കാനീറില്‍ പുരോഗമിക്കുകയാണ്.

വിരുദ്ധധ്രുവങ്ങളിലുളള രണ്ട് പേര്‍ ഒരു യാത്രക്കിടെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സൂചന. ഋഷികേശിലും ഗാംഗ്ടോക്കിലുമായിരിക്കും തുടര്‍ചിത്രീകരണം. നായികാ പ്രാധാന്യമുള്ള സിനിമ എന്ന നിലയിലും അഭിനയ സാധ്യത പരിഗണിച്ചുമാണ് പാര്‍വതി ഈ സിനിമയുടെ ഭാഗമായതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
