
ലോഹിതദാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായ ‘കസ്തൂരിമാന്‍.’ സിനിമയിലെ കഥാപാത്രം സാജന്‍ ജോസഫ് ആലൂക്കയെന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായി കുഞ്ചാക്കോ ബോബന്‍ എത്തുന്ന ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സ്’ എന്നാണ് ചിത്രത്തിന്റെ പേര്അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.

കോമഡിക്കും സാഹസികതയ്ക്കും പ്രധാന്യം നല്‍കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത് ‘കളക്ടര്‍ ബ്രോ’ എന്നറിയപ്പെടുന്ന പ്രശാന്ത് നായരും സംവിധായകനും ചേര്‍ന്നാണ്. ചിത്രത്തില്‍ നൈല ഉഷ, സിദ്ദിഖ്, വിനായകന്‍, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ള തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. മാഴ്സ് ഇന്റര്‍നാഷണല്‍സിന്റെ ബാനറില്‍ മസൂദ് മുഹമ്മദും സഫീര്‍ അഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
