കസിനോ കൊള്ളയടിക്കാന്‍ തീയിട്ടു: രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ട് 34 മരണം.

  • Post category:news
  • Reading time:1 min read
You are currently viewing കസിനോ കൊള്ളയടിക്കാന്‍ തീയിട്ടു: രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ട് 34 മരണം.

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ കസിനോയില്‍ കൊള്ള നടത്തുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു. കൊള്ളയടിക്കുന്നതിന് വേണ്ടി ആക്രമി കസിനോയ്ക്ക് തീയിടുകയും രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് മരണങ്ങള്‍ സംഭവിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. കസിനോയിലുണ്ടായിരുന്നവരും ജീവനക്കാരുമാണ് മരിച്ചത്. ഓരാളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീകരാവസ്ഥയ്ക്കു ശേഷം അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. 54 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

0Shares