കഷ്ടപാടിന് വിട;നല്ല മനസ്സുള്ളവര്‍ക്ക് നന്ദി-ഹാലിമും കുടുംബവും സന്തുഷ്ടരാണ്

  • Post category:news
  • Reading time:1 min read
You are currently viewing കഷ്ടപാടിന് വിട;നല്ല മനസ്സുള്ളവര്‍ക്ക് നന്ദി-ഹാലിമും കുടുംബവും സന്തുഷ്ടരാണ്

ബെയ്റൂട്ട്: മകളെ തോളിലിട്ട് കണ്ണീരോടെ തെരുവിലൂടെ അലഞ്ഞ തിരിഞ്ഞ് പേന വിറ്റ് നടന്ന ഈ പിതാവിന്റെ ചിത്രം ഒരിക്കല്‍ ലോകത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു. ഈ ഒറ്റ ചിത്രത്തിലൂടെ മാറ്റിയെഴുതപ്പെട്ടത് ഇദ്ദേഹത്തിന്റെ മാത്രമല്ല അതുപോലെ അഭയാര്‍ഥികളായ മറ്റു പലരുടെയും ജീവിതചിത്രമാണ്. 2015ലാണ് ലെബനിലെ തെരുവില്‍ വിങ്ങി കരഞ്ഞ് കൊണ്ട് തന്റെ ഉറങ്ങിക്കിടക്കുന്ന മകളെയും തോളിലേറ്റി പേന വിറ്റ് നടന്ന അബ്ദുല്‍ ഹലീം അല്‍ അത്തര്‍ എന്ന യുവാവിന്റെ ഹൃദയ സ്പര്‍ശിയായ ദൃശ്യങ്ങള്‍ പുറം ലോകം കണ്ടത്.

 

 

നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ആ ചിത്രം കണ്ട് നിരവധി പേരാണ് സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്. അങ്ങനെ ഒരു കോടി രൂപയിലധികമാണ് അദ്ദേഹത്തിന്റെ പേരില്‍ അന്ന് പിരിഞ്ഞ് കിട്ടിയത!. ഹലിമിന് ലഭിച്ച തുക കൊണ്ട് അദ്ദേഹം ബിസിനസ് തുടങ്ങി പുതിയൊരു ജീവിതത്തിന് തുടക്കമിടുകയും അതേ സമയം തന്നെപ്പോലെ ദുരിതമനുഭവിച്ച മറ്റു അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ആ തുകയില്‍ ഒരു ഭാഗം ചെലവഴിക്കുകയും ചെയ്തു.

ബിസിനസ് പുരോഗമിച്ചപ്പോള്‍ ഒറ്റമുറി വീട്ടിലെ ജീവിതം കൂടുതല്‍ സൗകര്യമുള്ള നല്ലൊരു വീട്ടിലേക്ക് മാറ്റി. അന്നു വിശന്നു തളര്‍ന്ന് വാടിയ ഇല പോലെ അച്ഛന്റെ തോളിലുറങ്ങിക്കിടന്ന മകള്‍ക്കിന്ന് വയറു നിറയെ കഴിക്കാന്‍ ഭക്ഷണവും കളിക്കാന്‍ കളിപ്പാട്ടങ്ങളുമുണ്ട്. ദാരിദ്ര്യം കൊണ്ട് സ്‌കൂള്‍ പഠനം മുറിഞ്ഞു പോയ അവളുടെ മുതിര്‍ന്ന സഹോദരന്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സ്‌കൂളിലേക്ക് പോയിത്തുടങ്ങി എന്നുള്ളതാണ് മറ്റൊരു സന്തോഷവാര്‍ത്ത. തനിക്ക് ലഭിച്ച ഈ അനുഗ്രഹങ്ങള്‍ക്കും സന്മനസ്സിനും അബ്ദുല്‍ ഹലീം ഹൃദയ പൂര്‍വ്വം നന്ദി പറയുന്നത് എന്നോ ഒരിക്കല്‍ തന്റെ വേദന നിറഞ്ഞ ജീവിത യാത്രയുടെ ചിത്രം പകര്‍ത്തിയ നന്മ നിറഞ്ഞ അജ്ഞാതനായ ആ ആളോടാണ്…

0Shares