ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്നും 94 കിലോമീറ്റര്‍ അകലെയുള്ള കുപ്വാരാ ജില്ലയിലെ കേരന്‍ സെക്ടറില്‍ വച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സുരക്ഷാ സൈന്യം ഇവിടെ തിരച്ചില്‍ തുടരുകയാണ്.
ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സൈന്യം പട്രോളിങ്ങ് ശക്തമാക്കിയിരുന്നു. രണ്ടു ദിവസം മുന്‍പ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കുവാന്‍ നാനൂറിലധികം ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കശ്മീര്‍ അതിര്‍ത്തിയില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു