
ശ്രീനഗര്‍: വാഗാ അതിർത്തി വഴി കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ കാശ്മീരിൽ തീവ്രവാദി ആക്രമണം. ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിലാണ് സംഭവം. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചുപേർ കൊല്ലപ്പെട്ടു. രണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരും ഒരു പ്രദേശവസിയുമാണ് കൊല്ലപ്പെട്ടത്. തീവ്രവാദികൾ ഒളിഞ്ഞിരുന്ന് വെടിയുതിർക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്‍റെ പ്രകോപനം തുടരുകയായണ്. വാഗാ അതിർത്തിയിൽ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് സമാദാന സൂചകമായി കൈമാറുമ്പോഴാണ് കാശ്മീർ അതിർത്തിയിൽ പാക്ക് സൈന്യം വെടിവയ്പ് നടത്തിയത്. കൃഷ്ണഘാട്ടി, മേന്ദാര്‍, ബലാക്കോട്ട് എന്നീ സെക്ടറുകളി വെള്ളിയാഴ്ച്ച തുടർച്ചയായ വെടിവയ്പ് നടന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് വിവരം.
