ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂഞ്ചില്‍ നിന്ന് ലോറാനിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.15 ഓടെ മന്‍ഡി മേഖലയിലാണ് സംഭവം.
JK 02 W04 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച കാശ്മീരിലെ കിഷ്താവാര്‍ ജില്ലയിലുണ്ടായ റോഡ് അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷാലിമാര്‍ മേഖലയിലായിരുന്നു അപകടമുണ്ടായത്. ദുര്‍ഗടമായ പാതയില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് ആദ്യവിവരം.
കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം