ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 16കാരിയടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു . ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ് മാജിദ്(20), അദ്ലിപ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം കുല്‍ഗാമിലെ ഹവൂരാ സ്വദേശികളാണ്. പത്തോളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹവൂര മിഷിപ്പോറ ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ട്രോളിംഗ് നടത്തുന്നതിനിടെ സൈന്യത്തിനു നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ ശ്രമം തുടങ്ങി. കല്ലേറ് രൂക്ഷമായതോടെയാണ് സുരക്ഷാ സേന വെടിവെപ്പുയര്ത്തിയത്.കുല്‍ഗാം, അനന്ത്നാഗ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദ് ചെയ്തു.അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തത്
കശ്മീരില്‍ പ്രദേശവാസികള്‍ക്ക് നേരെ സുരക്ഷാ സേനയുടെ വെടിവെപ്പ്; മൂന്ന് പേര് മരിച്ചു