കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ

  • Post category:news
  • Reading time:1 min read
You are currently viewing കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ

ചെന്നൈ: കാലി വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക ആവകാശമാണെന്നും ഇതില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്ത് അവകാശമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. തമിഴ്‌നാട് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചത്തേക്കാണ് സ്റ്റേ. ഇതിനകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കേന്ദ്ര വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്. തമിഴ്‌നാട്ടിലെ ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മതപരമായ ആവശ്യത്തിനായി കന്നുകാലികളെ കശാപ്പുചെയ്യുന്നതിനെ ഒരുതരത്തിലും എതിര്‍ക്കുന്നില്ലെന്ന് 1960-ലെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തില്‍ എടുത്തുപറയുന്നുണ്ടെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

0Shares