കശാപ്പിനായുള്ള കന്നുകാലി വ്യാപാര നിരോധനം; കേ​ന്ദ്ര​സ​ർ​ക്കാ​ർ വിജ്ഞാപനം പി​ൻ​വ​ലി​ക്കാ​ന്‍ ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കശാപ്പിനായുള്ള കന്നുകാലി വ്യാപാര നിരോധനം; കേ​ന്ദ്ര​സ​ർ​ക്കാ​ർ വിജ്ഞാപനം പി​ൻ​വ​ലി​ക്കാ​ന്‍ ഒരുങ്ങുന്നു

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു കശാപ്പിനായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച വിജ്ഞാപനം കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്നു. ഈ ​ആ​ഴ്ച ആ​ദ്യം ഇ​തു സം​ബ​ന്ധി​ച്ച് ഫ​യ​ൽ നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റി​യ​താ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കേരളം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ എതിര്‍ത്തിരുന്നു.

മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തി​യാ​ണ് കേ​ന്ദ്രം വി​വാ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ക​ടു​ത്ത എ​തി​ർ​പ്പാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​ത്.1960ലെ ​പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​അ​നി​മ​ൽ​സ് ആ​ക്ട് പ്ര​കാ​ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ മെ​യ് 23 ന് ​വി​വാ​ദ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. കാ​ള, പ​ശു, പോ​ത്ത്, ഒ​ട്ട​കം എ​ന്നീ മൃ​ഗ​ങ്ങ​ളാ​ണ് നി​രോ​ധ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്.‌ രാ​ജ്യ​ത്ത് ക​ന്നു​കാ​ലി ക​ശാ​പ്പ് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര​വ്.

0Shares