ആലപ്പുഴ: കവിതയുടെ പേരില്‍ നാണംകെട്ട ദീപ നിഷാന്ത് ദീപാ നിശാന്ത് വീണ്ടും വിവാദത്തില്‍. മോഷ്ടിച്ച കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് നാണം കേടുകയും ഒടുവില്‍ മാപ്പ്പറയുകയായിരുന്നു. അതിന് ശേഷം ദീപക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ കലോത്സവേദിയില്‍ വിധി കര്‍ത്താവായ എത്തിയതോടെ പ്രതിഷേധവുമുണ്ടായി.
മലയാള ഉപന്യാസ രചനയുടെ മൂല്യനിര്‍ണയത്തിനാണ് ദീപാ നിശാന്ത് എത്തിയത്. ഇതോടെ ഒരുവിഭാഗം അധ്യാപകര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. അവര്‍ക്കെതിരെ പ്രതിഷേധവുമുണ്ടായി. പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.
കവിത മോഷണ നായിക ദീപാ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധി കര്‍ത്താവ്; നെറ്റി ചുളിച്ച് ഒരു വിഭാഗം അദ്ധ്യാപകര്‍; പ്രതിഷേധം ശക്തം