കവളപ്പാറയില്‍ തെരച്ചിലിനായി ജി.പി.ആര്‍ സംവിധാനം; ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ എത്തും

  • Post category:news
  • Reading time:1 min read
You are currently viewing കവളപ്പാറയില്‍ തെരച്ചിലിനായി ജി.പി.ആര്‍ സംവിധാനം; ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ എത്തും

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി, ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം എത്തും. ഇന്ന് ഉച്ചയോടുകൂടിയായിരിക്കും സംഘം എത്തുക. ജി.പി.ആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്.

മന്ത്രി എ. കെ ബാലന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. മഴ മാറി നില്‍ക്കുന്നതും തെരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിക്കാനാണ് ശ്രമം.

0Shares