ലോസാഞ്ചല്‍സ്: സൗന്ദര്യം കൂട്ടാന്‍ പലതും ചെയ്യുന്നവരാണ് പെണ്‍കുട്ടികള്‍. മുടിയില്‍, കൈകാലുകളില്‍, ചുണ്ടില്‍, മുഖത്ത് അങ്ങനെ സൗന്ദര്യം വര്‍ധിക്കാന്‍ പെണ്‍കുട്ടികള്‍ പലതും ചെയ്യും. സൗന്ദര്യം വര്‍ധിക്കാന്‍ ശസ്ത്രക്രിയ വരെ ചെയ്യുന്ന സുന്ദരികള്‍ ഉണ്ട്. എന്നാല്‍ കഴുത്ത് നീളം വയ്ക്കാന്‍ കോപ്പര്‍ റിങ് ഇട്ട സുന്ദരിമാരെ എവിടെയും കാണില്ല. തായ്‌ലാന്‍ഡിലും ബര്‍മയിലും കായന്‍ ലാഹ്വി എന്ന ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മാത്രമാണ് കഴുത്ത് നീളാന്‍ റിങ് ഇടുന്നത്. എന്നാല്‍ ലോസാഞ്ചലസിലെ സിഡ്‌നി.വി.സ്മിത്താണ് നീളം വയ്ക്കാനായി അഞ്ചു വര്‍ഷത്തോളം കഴുത്തില്‍ 15 കോപ്പര്‍ റിങ് ഇട്ടത്.

ഒരു ആവേശത്തിനാണ് സ്മിത്ത് കഴുത്തില്‍ റിങ് ഇട്ടത്. പക്ഷേ പ്രതീക്ഷയോടെ റിങ് ഊരിയ സ്മിത്ത് ശരിക്കും ഞെട്ടി. അഞ്ചു വര്‍ഷത്തോളം റിങ് ഇട്ടതിനു ഫലമായി കഴുത്ത് 9 ഇഞ്ച് നീളം വച്ചു. ഇതോടെ ആകെ ടെന്‍ഷനിലായി കക്ഷി. എന്നാല്‍ റിങ് ഇട്ടത് കൊണ്ടല്ല സ്മിത്തിന്റെ കഴുത്ത് നീളം വച്ചതെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. വളര്‍ച്ച പൂര്‍ത്തിയായ സ്ഥിതിക്ക് എത്ര റിങ് ഇട്ടാലും കഴുത്തു നീളില്ല. ഇനി അഥവാ നീണ്ടിട്ടുണ്ടെങ്കില്‍ റിങ് മാറ്റി കുറച്ചു കാലം കഴിയുമ്പോള്‍ കഴുത്ത് പഴയതുപോലെ ചെറുതാകും എന്നാണ് വിദ്ഗ്ധര്‍ പറയുന്നത്.