കഴുത്തുഞെരിച്ച് കൊലപ്പെടുത്തുമ്പോഴും അവള്‍ക്ക് പറയാനുള്ളത് അവര്‍ കേട്ടില്ല; നവവധുവിനെ ഭര്‍ത്താവും കുടുംബവും കൊലപ്പെടുത്തിയതിന് കാരണം ഞെട്ടിക്കുന്നത്..

  • Post category:news
  • Reading time:1 min read
You are currently viewing കഴുത്തുഞെരിച്ച് കൊലപ്പെടുത്തുമ്പോഴും അവള്‍ക്ക് പറയാനുള്ളത് അവര്‍ കേട്ടില്ല; നവവധുവിനെ ഭര്‍ത്താവും കുടുംബവും കൊലപ്പെടുത്തിയതിന് കാരണം ഞെട്ടിക്കുന്നത്..

ബെംഗ്‌ളൂരു: നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് ഭര്‍ത്താവ് ദിലീപ് സംശയത്തിന്റെ പേരില്‍ 19 കാരിയായ ദീപയെ കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ ബിദര്‍ ജില്ലയിലെ തണ്ഡയിലാണ് സംഭവം അരങ്ങേറിയത്. ഒരാഴ്ച മുമ്പാണ് ദിലീപ് ദീപയെ വിവാഹം കഴിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത ദീപയെ വലിയതോതില്‍ സ്ത്രീധനം നല്‍കിയാണ് സഹോദരന്‍ ദിലീപിന് വിവാഹം കഴിച്ച് നല്‍കിയത്.

ദിലീപിന് പുറമേ ദീപയുടെ കൊലപാതകത്തില്‍ ദിലീപിന്റെ അമ്മ ശൂലഭായിക്കും, ഭര്‍തൃപിതാവ് സോമല്ലയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ദീപയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ ഇടുകയാണ് പ്രതികള്‍ ചെയ്തത്. വിവാഹത്തിന് ശേഷം വീട്ടില്‍ എത്തിയ ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതാണ് ദിലീപില്‍ സംശയമുണ്ടാക്കിയത്. അതേ സമയം തന്റെ ബാല്യകാല സുഹൃത്തായ അമ്മാവന്റെ മകനോട് നിരന്തരം ദീപ സംസാരിച്ചിരുന്നു. എന്നാല്‍ ഇത് വിശദീകരിക്കാന്‍ ദീപയെ അനുവദിക്കാതെയാണ് പ്രതികള്‍ കൊലപാതകം നടപ്പിലാക്കിയത്.

0Shares