ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്നും വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ. പ്രതിപക്ഷ പാർട്ടികൾ വോട്ടിംഗ് മെഷിനിൽ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ജനങ്ങളിൽ വ്യക്തത വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്.
രണ്ട് പതിറ്റാണ്ടായി വോട്ടിംഗ് മെഷീനാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ലെന്നും തിരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കിയാതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി തിരിമറി നടത്തിയതായി കഴിഞ്ഞദിവസം ഒരു അമേരിക്കൻ ഹാക്കർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. 
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷിനിൽ തിരിമറി നടനെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിന് മറുപടി; നിലപാട് വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍