പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസുള്ള സ്ത്രീയേയും നടപന്തലില്‍ തടഞ്ഞ് പ്രതിഷേധം. നടപ്പന്തലില്‍ വെച്ചാണ് ഇവരെ ഒരു കൂട്ടം കൂക്കിവിളിക്കുകയും കൈയ്യടിയുമായി അഞ്ഞൂറിലേറെ പ്രതിഷേധക്കാര്‍ സംഘടിച്ചത്. പ്രതിഷേധക്കാര്‍ ആധര്‍ കാര്‍ഡ് പരിശോധിച്ചാണ് യുവതിയെ മലകയറാന്‍ അനുവദിച്ചത്. ഇതോടെ പോലീസ് സുരക്ഷയിലാണ് യുവതി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലതയ്ക്കുനേരെയാണ് പ്രതിഷേധമുയര്‍ന്നത്. ഐഡന്റിറ്റികാര്‍ഡ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയിട്ടും അക്രമിസംഘം ഇവരെ പിന്തുടരുകയും ഭയപ്പെടുത്തുകയുമായിരുന്നു. മകനും ഭര്‍ത്താവിനുമൊപ്പമാണ് ലത ദര്‍ശനത്തിനെത്തിയത്.
50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നേരത്തെ തന്നെ സുഗമമായി ദര്‍ശനം നടത്താന്‍ സാഹചര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത്തരം ആളുകള്‍ക്കുപോലും പൊലീസ് വലയത്തില്‍ പ്രാര്‍ത്ഥിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ദര്‍ശനത്തിനുശേഷം പൊട്ടിക്കരയുകയായിരുന്നു ലത. പൊലീസ് സുരക്ഷാ വലയത്തിലാണ് ഇവര്‍ ദര്‍ശനശേഷം ക്ഷേത്രത്തെ വലംവെച്ചതും. രണ്ടാംതവണയാണ് ശബരിമലയിലെത്തുന്നതെന്നാണ് ലത മാധ്യമങ്ങളോടു പറഞ്ഞത്. പിന്നീട് മാളികപ്പുറത്ത് ദര്‍ശനം നടത്തുന്നതിനും വഴിപാടുകള്‍ കഴിക്കാനുമെല്ലാം ലതയ്ക്ക് പോലീസ് സുരക്ഷ വേണ്ടിവന്നു.
കഴമ്പില്ലാത്ത പ്രതിഷേധം; ദര്‍ശനത്തിനുശേഷം പൊട്ടിക്കരഞ്ഞ് ശബരിമലയിലെത്തിയ 52കാരി; കടത്തിവിട്ടത് ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷം