
തിരുവനന്തപുരത്ത് ആശുപത്രിയില്‍ കഴിയുന്ന പതിനൊന്നുകാരിക്ക് നേരെ പീഡനശ്രമം. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സി.എസ്.ഐ മിഷന്‍ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് അജ്ഞാതന്‍ രോഗിയായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ആശുപത്രിയിലെ പേ വാര്‍ഡില്‍ ചികില്‍സയിലായിരുന്നു കുട്ടി.

കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ചു കീറി. എന്നാല്‍ കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.
അമ്മ തിരികെ എത്തിയപ്പോള്‍ ആണ് പീഡന ശ്രമം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. 25 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
