കള്ളുകുടിയന്മാര്‍ക്ക് ആശ്വാസം പകരുന്ന ഉത്തരവ് വന്നു; ഇനി സംസ്ഥാനത്തെ ദേശീയപാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി

  • Post category:news
  • Reading time:1 min read
You are currently viewing കള്ളുകുടിയന്മാര്‍ക്ക് ആശ്വാസം പകരുന്ന ഉത്തരവ് വന്നു; ഇനി സംസ്ഥാനത്തെ ദേശീയപാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കള്ളുകുടിയന്മാര്‍ക്ക് ആസ്വാസം പകരുന്ന വാര്‍ത്തയുമായാണ് ഇന്നത്തെ സുപ്രീംകോടതി ഉത്തരവ്. പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. ഇളവ് നല്‍കിയ വിധിയില്‍ സംസ്ഥാനത്തെ കള്ളുഷാപ്പുകളും ഉള്‍പ്പെടും. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വിശദമാക്കുന്നു. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അമിതാവ റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭേദഗതി ഉത്തരവ്. നിരോധനം കാരണം 520 കള്ളുഷാപ്പുകളാണ് നിലവില്‍ സംസ്ഥാനത്ത് പൂട്ടികിടക്കുന്നത്.

0Shares