ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രമ മോഹന റാവുവിന്റെയും ബന്ധുകളുടെയും വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച സ്വര്‍ണവും പണവും കണ്ടെത്തി. 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ച് കിലോഗ്രാം സ്വര്‍ണവും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. റാവുവിന്റെ മകന്‍ വിവേകിന്റെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ച് കോടിരൂപയും പിടികൂടി.

കള്ളപ്പണക്കേസില്‍ പിടിയിലായ വ്യവസായിയും തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗവുമായിരുന്ന ശേഖര്‍ റെഡ്ഡിയുമായി റാവുവിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് റാവുവിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
