കള്ളന്‍കപ്പലില്‍ തന്നെ! മോഷണകുറ്റത്തിന് ഉസ്താദ് ബിസ്മില്ലാഖാന്റെ ചെറുമകന്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing കള്ളന്‍കപ്പലില്‍ തന്നെ! മോഷണകുറ്റത്തിന് ഉസ്താദ് ബിസ്മില്ലാഖാന്റെ ചെറുമകന്‍ അറസ്റ്റില്‍.

ലഖ്‌നൗ: വിശ്വ പ്രശസ്ത ഷെഹനായ് മാന്ത്രികന്‍ ഭാരത് രത്‌നം ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായി മോഷ്ടിച്ച കേസില്‍ കൊച്ചുമകനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കൊപ്പം രണ്ട് ആഭരണ വ്യാപാരികളെയും അറസ്റ്റ് ചെയ്തു. വെള്ളിയില്‍ നിര്‍മിച്ച രണ്ട് ഷെഹനായ്കളും തടിയില്‍ നിര്‍മിച്ച ഒരു ഷെഹനായിയുമാണ് മോഷ്ടിച്ചത്. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവു, ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ സമ്മാനിച്ചതായിരുന്നു വെള്ളി ഷെഹനായ്.

ശങ്കര്‍ സേത്ത് എന്ന ആഭരണ വ്യാപാരിയും മകന്‍ സുജിത് സേത്തുമാണ് പിടിയിലായ മറ്റു രണ്ടു പേര്‍. 17000 രൂപയ്ക്കാണ് മൂന്നു ഷെഹനായികളും ബിസ്മില്ലാ ഖാന്റെ ചെറുമകനായ നാസര്‍ ഹസ്സന്‍ വില്‍പ്പന നടത്തിയത്. വെള്ളി ഷെഹനായ് ഉരുക്കിയ നിലയിലാണ് പോലീസ് കണ്ടെത്തിയത്. മറ്റൊരു ഷെഹനായിയുടെ തടി ഫ്രെയിമും പോലീസ് കണ്ടെത്തി. ബിസ്മില്ലാഖാന്റെ മകന്‍ കാസിം ഹുസൈന്റെ പരാതിയിലാണ് വരണാസി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 

0Shares