കൊല്‍ക്കത്ത: 2000 രൂപയുടെ കള്ളനോട്ടുകളുമായി അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 56,74,000 രൂപയുടൈ കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കൊല്‍ക്കത്ത തുറമുഖത്തു നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. ഫോണ്‍ വാങ്ങാനെത്തിയ സംഘം നല്‍കിയ നോട്ടുകളില്‍ സംശയം തോന്നിയ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റിക്കര്‍ ഒട്ടിച്ച നിലയിലായിരുന്നു നോട്ടു കെട്ടുകള്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരത്തിനായി ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
