കളി കാര്യവട്ടത്ത് തന്നെ; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing കളി കാര്യവട്ടത്ത് തന്നെ; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യ- വെസ്റ്റ്‌ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തന്നെ നടത്താന്‍ അവസാനതീരുമാനമായി. കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനായി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ജി. സി. ഡി. എ ചെയര്‍മാന്‍റെ നേതൃത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനം ആകാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് കേരളാ കായിക മന്ത്രിയുമായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇപ്പോഴത്തെ തീരുമാനം കൈക്കൊണ്ടത്.


കേരളാ ബ്ലാസ്റ്റെഴ്സ് താരങ്ങളും സച്ചിനും ഗാംഗുലിയും അടക്കം നിരവധി താരങ്ങളും പ്രമുഖരും കൊച്ചിയിലെ ഗ്രൌണ്ട് ക്രിക്കറ്റിന് വിട്ട്കൊടുക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.ക്രിക്കറ്റിന് വിട്ടുകൊടുത്താല്‍ സ്റ്റേഡിയത്തില്‍ നിര്‍മിച്ചിരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ്ബോള്‍ ടര്‍ഫിന് കേടുപാടുണ്ടാകുമെന്ന വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് ജി. സി. ഡി. എ യോഗം വിളിച്ചത്.

0Shares