മുംബൈ: കൊടകില്‍ നിന്നുള്ള മുന്‍ ഹോക്കി കളിക്കാരന്‍ ഭാര്യയുടെ കുത്തേറ്റ് മരിച്ചു. കൊടക് ചെന്ദന സ്വദേശി നവീണ്‍ അപ്പിയ(52) ആണ് മരിച്ചത്. അഗര്‍വാള്‍ ട്രിനിറ്റി ടവര്‍ സൊസൈറ്റിയില്‍ താമസിക്കുന്ന അമിത (23) ക്കെതിരേ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നവീണും കുടുംബവും വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. ഫ്‌ളാറ്റില്‍ വച്ച് ശീതളപാനീയം കുടിക്കവേയാണ് ഭാര്യമുമായി കലഹം തുടങ്ങിയത്. ദേഷ്യംപൂണ്ട അമിത അടുക്കളില്‍ പോയി കത്തിയുമായി വരികയും നവീണിന്റെ നെഞ്ചില്‍ മാറിമാറി കുത്തുകയായിരുന്നു. പിന്നീട് സ്വയം കുത്തി മുറിവേല്‍പിക്കുകയും ചെയ്തു. ബഹളം കേട്ട അയല്‍വാസികള്‍ സംഭവം പോലിസില്‍ അറിയിച്ചു. പോലിസ് എത്തിച്ചേരുമ്പോഴക്കും രക്തം വാര്‍ന്ന് തറയില്‍ വീണുകിടുക്കുകയായിരുന്നു നവീണ്‍. ഉടന്‍ നവീണിനെയും ഭാര്യയെയും ശതാബ്ദി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിരുന്ന നവീണ്‍ മരിക്കുകയാണ് ഉണ്ടായത്.
അമിത ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇന്ത്യന്‍ ദേശീയ ജൂനിയര്‍ ഹോക്കി ടീമിനുവേണ്ടി ചെറുപ്പത്തില്‍ പ്രതിനിധീകരിച്ചിരുന്നു. പത്തുവര്‍ഷം ആകാശവാണിക്കും മുംബൈ ടാറ്റാ ടീമിനും വേണ്ടി മല്‍സരിച്ചിട്ടുണ്ട്. എം.എന്‍.സില്‍ ജോലി ചെയ്തിരുന്ന നവീണ്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. നവീണിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു അമിത. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു അമിത. പെട്ടെന്ന് ദേഷ്യംവരുന്ന സ്വഭാവക്കാരിയായ അമിത പലപ്പോഴും കലഹമുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പോലിസിന് മൊഴി നല്‍കി. കുടംബസംബന്ധമായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് വ്യക്തമാക്കി. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 302 പ്രകാരം അമിതക്കതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജി ചെയ്യുന്നതോടെ അറസ്റ്റുചെയ്യുമെന്ന് പോലിസ് അറിയിച്ചു.. ഗണപതിയെന്ന മകനും ഒരുമകളുമുണ്ട് നവീണിന്.