കളിക്കുന്നതിനിടെ സ്‌കൂളിലെ മാലിന്യ ടാങ്കില്‍ വീണ് അഞ്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കളിക്കുന്നതിനിടെ സ്‌കൂളിലെ മാലിന്യ ടാങ്കില്‍ വീണ് അഞ്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊല്ലത്ത് സ്‌കൂളിലെ മാലിന്യ ടാങ്കിന്‍റെ സ്ലാബ് പൊളിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്. മാലിന്യ ടാങ്കിലേക്ക് അഞ്ച് കുട്ടികള്‍ വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരൂര്‍ എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

രണ്ടു കുട്ടികളുടെ കൈയ്യിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉച്ചയ്ക്ക് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. സ്‌കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്നാണ് മാലിന്യ ടാങ്കുള്ളത്.

ഈ ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് കുഴിലേക്ക് വീഴുകയാണുണ്ടായത്. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകര്‍ന്നത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട കുട്ടികളെ പുറത്തെടുത്തത്.

0Shares