കളളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് വയനാട്ടിലെ കര്‍ഷകനായ ചാത്തു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കളളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് വയനാട്ടിലെ കര്‍ഷകനായ ചാത്തു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു

മാനന്തവാടി: കണ്ടുകെട്ടിയ കളളപ്പണം ജനങ്ങള്‍ക്കായി വീതിച്ചുനല്‍കുമെന്ന ബിജെപി പ്രചരണം പാലിക്കാത്ത സാഹചര്യത്തിൽ കളളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് മാനന്തവാടിയിൽ നിന്നും കർഷകൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കില്‍ തന്റെ അക്കൗണ്ടില്‍ ഇടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. വിളനാശത്തില്‍ നിന്നും രക്ഷ നേടാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നുംചാത്തു കത്തില്‍ പറയുന്നു. കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കില്‍ തന്റെ അക്കൗണ്ടില്‍ ഇടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

വിളനാശത്തില്‍ നിന്നും രക്ഷ നേടാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നുംചാത്തു കത്തില്‍ പറയുന്നു. ഫെഡറല്‍ ബാങ്കില്‍ തന്റെ പേരിലുളള അക്കൗണ്ടിന്റെ വിവരങ്ങളും ചേര്‍ത്താണ് കത്ത് അയച്ചിരിക്കുന്നത്. നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സിനിമാ നടന്‍ മമ്മൂട്ടിക്ക് എതിരെ കേസ് കൊടുത്ത് ചാത്തു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

0Shares