കളക്ടർ ബ്രോയുടെ സ്ക്രിപ്റ്റിൽ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നൈല ഉഷ അഭിനയരംഗത്തേക്ക് മടങ്ങിയെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കളക്ടർ ബ്രോയുടെ സ്ക്രിപ്റ്റിൽ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നൈല ഉഷ അഭിനയരംഗത്തേക്ക് മടങ്ങിയെത്തി

അനില്‍ രാധാകൃഷ്ണന്‍ മേനോനും കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തും ചേര്‍ന്ന് സ്ക്രിപ്ട് ചെയ്ത ദിവാന്‍ജി മൂലയിലൂടെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നൈല ഉഷ മലയാള സിനിമയിലേക്ക് മടങ്ങിയെത്തി. മമ്മൂട്ടിയുടെ ഫയര്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷം ഇപ്പോഴാണ് നൈല മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിലുടനീളം ജീവിതത്തില്‍ ഏറ്റവും വലിയ സാഹസമെന്ന് കരുതിയ കാര്യമാണ് ചെയ്യേണ്ടിവന്നതെന്ന് നൈല ഉഷ വ്യക്തമാക്കുന്നു.

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഒരു കോളണിയാണ് ദിവാന്‍ജി മൂല. ഇവിടുത്തെ കോര്‍പ്പറേഷണ്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല ചിത്രത്തിലെത്തുന്നത്. തന്റെ കുടുംബത്തിനും ജനങ്ങള്‍ക്കും വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നതിനാണ് എഫിമോള്‍ മുന്‍ഗണന നല്‍കുന്നത്. ഒരു സാധാരണ കുടുംബപശ്ചാതലത്തില്‍ ജീവിക്കുന്ന എഫിയുടെ സഞ്ചാരം മുഴുവന്‍ തന്റെ സ്‌കൂട്ടറിലാണ്. നൈല ഉഷയെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ പേടിയും ഇതുതന്നെ. സ്‌കൂട്ടര്‍ ഓടിക്കുക. എഫിമോളുടെ കഥാപാത്രത്തിന്റെ 50 ശതമാനവും സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടുള്ളതുമാണ്.

ഷൂട്ടിംഗിനായി ട്രാഫിക് തടഞ്ഞുനിര്‍ത്തി എന്നോട്ട് അക്ഷന്‍ പറയുമ്പോള്‍ മുതല്‍ ഞാന്‍ എല്ലാം തെറ്റിക്കാന്‍ തുടങ്ങും. സ്‌കൂട്ടറില്‍ ഇരുന്നുകൊണ്ടുള്ള എല്ലാ ഷോട്ടുകളും ഒരു 10-15 ടേക്കെങ്കിലും എടുക്കേണ്ടിവന്നിട്ടുണ്ട്. ഒരുപാട് തവണ വണ്ടി കൈയ്യീന്ന് പാളിപോയിട്ടുണ്ട്. വണ്ടി മറിച്ചിട്ടിട്ടുവരെയുണ്ട്നൈല പറയുന്നു.

0Shares