‘കല വിപ്ലവം പ്രണയം’ ആദ്യ ഗാനം റിലീസ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ‘കല വിപ്ലവം പ്രണയം’ ആദ്യ ഗാനം റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, അൻസൻ പോൾ – ഗായത്രി സുരേഷ് ചിത്രം ‘കല വിപ്ലവം പ്രണയം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. “മേടക്കാറ്റ്” എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേത മോഹനും ചേർന്നാണ്. നവാഗതനായ അതുൽ ആനന്ദാണ് ശ്രീജിത്ത് അച്യുതൻ നായരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത്.

ജിതിൻ ജിത്തു സംവിധാനം നിർവഹിച്ച ‘കല വിപ്ലവം പ്രണയം’ത്തിൽ സൈജു കുറുപ്പ്, ബിജുക്കുട്ടൻ, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാർത്തിക് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. ഛായാഗ്രഹണം അനീഷ് ലാലും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. ദിർഹം ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. റോയ് സെബാസ്റ്റ്യനാണ് ‘കല വിപ്ലവം പ്രണയം’ നിർമിച്ചിരിക്കുന്നത്.

 

0Shares