കല്‍ബുര്‍ഗിയില്‍ ശ്രീരാമ സേനാ പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കല്‍ബുര്‍ഗിയില്‍ ശ്രീരാമ സേനാ പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കലാബുറാഗി: ശ്രീ രാമ സേന പ്രവര്‍ത്തകനെ കല്‍ബുര്‍ഗിയില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ദേവനാഗരയില്‍ താമസിക്കുന്ന ശരാന ബസപ്പ ശിവശരനാപ്പ ബിരാദര്‍ (27) എന്ന യുവാവിന്റെ മൃതദേഹമാണ് ജുര്‍ഗി താലൂക്കിലെ നെലോജിയ ഗ്രാമത്തില്‍ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആകാം കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയി തള്ളിയ നിലയിലായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. ടാക്‌സി ഡ്രൈവറായ യുവാവിന്റെ മൃതദേഹത്തിന്റെ കൈയില്‍ സ്വാസ്തിക മുദ്രയും, ഓം എന്നയാളുടെ കത്തും കണ്ടെത്തിയിരുന്നു.എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശ്രീ രാം സേന സംസ്ഥാന സെക്രട്ടറി ജനറല്‍ സിദ്ധലിംഗ സ്വാമിജി അധികൃതരോട് ആവശ്യപ്പെട്ടു. അന്വേഷണം ഇഴയുകയാണെങ്കില്‍ ജില്ലാ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

0Shares