കലോത്സവ നഗരിയിലെത്തിയ ബെല്‍ജിയം സ്വദേശികള്‍ക്ക് അത്ഭുതം; ആണ്‍കുട്ടികള്‍ നൃത്തം ചെയ്യുമോ..?

  • Post category:news
  • Reading time:1 min read
You are currently viewing കലോത്സവ നഗരിയിലെത്തിയ ബെല്‍ജിയം സ്വദേശികള്‍ക്ക് അത്ഭുതം; ആണ്‍കുട്ടികള്‍ നൃത്തം ചെയ്യുമോ..?

ആലപ്പുഴ: കേരളത്തിലെ സ്‌കൂള്‍ കലോത്സവം ഏഷ്യയിലെ തന്നെ വലിയ കുട്ടിയാഘോഷങ്ങളിലൊന്നാണ്. അതുകൊണ്ട്തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്ഥിരം സാന്നിധ്യമാണ് വിനോദസഞ്ചാരം മുന്നില്‍ കണ്ടകൊണ്ട് കേരളത്തിലെത്താറുള്ള വിദേശീയരും. ഇത്തവണ കലോത്സവം ആലപ്പുഴയിലായതോടെ വിദേശീയരുടെ സാന്നിധ്യവും കൂടുതലാണ്. ഇതിലൊരു ദമ്പതികള്‍ക്കാണ് കലോത്സവത്തിലെ ആണ്‍കുട്ടികളുടെ മത്സരം കണ്ട് അഭുതപ്പെട്ടത്. ഇവര്‍ ചോദിക്കുന്നത് ആണ്‍കുട്ടികള്‍ നൃത്തം ചെയ്യുമോ എന്നാണ്. അവരുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ നൃത്തം ചെയ്യാറുണ്ടെങ്കിലും ഇത്ര എനര്‍ജി അവര്‍ക്കില്ലെന്നാണ് ഇവരുടെ പക്ഷം. ബെല്‍ജിയം സ്വദേശികളായ ലീനിനും യാനിനുമാണ് ഇക്കാര്യം തുറന്ന് സംസാരിച്ചത്.പ്രളയം അതിജീവിച്ച കേരളം ഒന്ന് കാണാം എന്ന ആഗ്രഹത്താലാണ് ഇന്ത്യയിലെത്തിയത്. എയര്‍പോര്‍ട്ടില്‍നിന്ന് നേരെ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ഇവിടെ എത്തിയപ്പോള്‍ കുട്ടികളുടെ കലോത്സവ ആവേശത്തിലായി ആലപ്പുഴയെയാണ് കണ്ടത്. അത്‌കൊണ്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ കലോത്സവ വേദികള്‍ കയറിയിറങ്ങി കുട്ടികളുടെ കല ആവോളം ആസ്വദിച്ചു ഈ ദമ്പതികള്‍.

0Shares