കലാമേളയ്ക്ക് ആവേശത്തുടക്കം.

  • Post category:news
  • Reading time:1 min read
You are currently viewing കലാമേളയ്ക്ക് ആവേശത്തുടക്കം.

കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം താള മേളങ്ങളോടെ രണ്ടാം ദിനത്തില്‍. ആദ്യദിനത്തിലെ ഒമ്പത് മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകള്‍ 35 പോയിന്റോടെ സമനിലയിലാണ്. നിലവിലെ ജേതാക്കളായ കോഴിക്കോടും തിരുവനന്തപുരവും 33 പോയിന്റോടെ തൊട്ട്പിന്നാലെയുണ്ട്. രണ്ടാം ദിനത്തിന്റെ പ്രധാന ആകര്‍ഷണം ഹയര്‍സെക്കണ്ടറി വിഭാഗം ഒപ്പന മത്സരമാണ്.
പ്രധാനവേദിയായ നിളയില്‍ കുച്ചിപ്പുടിയും, ഒപ്പനയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കേരളനടനം, വൃന്ദവാദ്യം, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് പ്രസംഗമത്സരം എന്നിവ നടക്കും. സംഗീതമത്സരത്തില്‍ വയലിന്‍, ശാസത്രീയസംഗീതം, പദ്യംചൊല്ലല്‍ എന്നിവയാണ് ഇന്ന് നടക്കാനുള്ള പ്രധാന മത്സരങ്ങള്‍.
0Shares