കലാഭവന്‍ മണിയുടെ മരണം; തല്‍ക്കാലം അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ.

  • Post category:news
  • Reading time:1 min read
You are currently viewing കലാഭവന്‍ മണിയുടെ മരണം; തല്‍ക്കാലം അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ.

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തല്‍ക്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാനാകൂവെന്നും സിബിഐ അധികൃതര്‍ അറിയിച്ചു. കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നത് എന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കലാഭവന്‍ മണിയുടെ അകാല മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തിയിരുന്നു. മണിയുടേത് സ്വാഭാവിക മരണമല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

0Shares