കലാഭവന്‍ മണിയുടെ മരണം: കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing കലാഭവന്‍ മണിയുടെ മരണം: കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.

ചാലക്കുടി: കലാഭവന്‍ മണി വിടവാങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് തുടരാന്‍ തീരുമാനിച്ചു. ചാലക്കുടി കലാമന്ദിറില്‍ സഹോദരന്‍ രാമകൃഷ്ണന്‍ നടത്തി വന്ന മൂന്നുദിവസത്തെ സമരത്തോട് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് സമരം അനിശ്ചിത കാലത്തേയ്ക്ക് നീട്ടാന്‍ തീരുമാനമായിരിക്കുന്നത്.
കലാഭവന്‍ മണിയുടെ മരണം സ്വഭാവിക മരണമാക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. ശരീരത്തില്‍ വിഷാംശമുണ്ടെന്ന് കളമശ്ശേരി ലാബില്‍ കണ്ടെത്തിയിട്ടും ആന്തരികാവയവങ്ങള്‍ നാഷണല്‍ ലാബിലേയ്ക്ക് അയച്ചത് ഇതിന്റെ ഭാഗമായാണ്. സീല്‍ ചെയ്യാതെ അയച്ച അവയവങ്ങള്‍ ഏത് സാഹചര്യത്തിലാണ് നാഷണല്‍ ലാബില്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. മണിയുടെ ശരീരത്തില്‍ വിഷം കലന്നിരുന്നുവെന്ന് അമൃതയില്‍ ചികിത്സയിലിരിക്കെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പോലീസ് എഴുതിയത്. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പ്രതികള്‍ക്ക് അനുകൂലമായാണ് പോലീസ് രേഖപ്പെടുത്തിയതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.
0Shares