കലാപഭൂമിയാകുന്ന കലാലയങ്ങള്‍; സംസ്ഥാന കമ്മറ്റി ഇടപെട്ടു, യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing കലാപഭൂമിയാകുന്ന കലാലയങ്ങള്‍; സംസ്ഥാന കമ്മറ്റി ഇടപെട്ടു, യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ  യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. യൂണിവേഴ്സിറ്റി കോളേജിൽ നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെയാണ് പിരിച്ച് വിട്ടത്.

യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു എന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് അറിയിച്ചു. ഇന്ന് എസ്.എഫ്.ഐ സംസ്ഥാന നേതാക്കൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അക്രങ്ങൾ ദൗര്‍ഭാഗ്യകരമെന്ന് വിലയിരുത്തിയാണ് യൂണിറ്റ് പിരിച്ച് വിടാൻ തീരുമാനിച്ചത്. അക്രമം ഒരു കാരണവശാലും ഒരു ക്യാമ്പസിലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. പോലീസ് അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണമെന്നും കുറ്റക്കാരായ ആരെയും സംരക്ഷിക്കേണ്ടതില്ലെന്നുമാണ് എസ്.എഫ്.ഐയുടെ തീരുമാനം എന്ന് സംസ്ഥാന നേതാക്കൾ വിശദീകരിച്ചു.

നേരത്തെ യൂണിറ്റ് സെക്രട്ടറി അടക്കം അഞ്ചുപേരെ സസ്പെന്‍റ് ചെയ്തു സംഭവം ഒതുക്കാനായിരുന്നു ജില്ലാ കമ്മറ്റിയുടെ നീക്കം. ഇതേത്തുടര്‍ന്നാണ് സംസ്ഥാന കമ്മറ്റിയുടെ ഇടപെടല്‍ വന്നത്. എസ്.എഫ്.ഐ എന്ന സംഘടനയ്ക്ക് ചേരും വിധം വിദ്യാർഥികളോട് ചേർന്ന് നിൽക്കുന്ന പുതിയ യൂണിറ്റ് രൂപീകരിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ ഏഴ് പേരെയും സംഘടനയിൽ നിന്നും പുറത്താക്കും. സംഭവത്തിലെ പോലീസ് അന്വേഷണം പൂർത്തിയായ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

0Shares