കലാകിരീടം പാലക്കാടിന്; കോഴിക്കോടിൻ്റെ 12 വര്‍ഷത്തെ കുത്തക തകര്‍ന്നു; അടുത്ത വര്‍ഷം കാസര്‍കോട്ട് കലോല്‍സവം

  • Post category:news
  • Reading time:1 min read
You are currently viewing കലാകിരീടം പാലക്കാടിന്; കോഴിക്കോടിൻ്റെ  12 വര്‍ഷത്തെ കുത്തക തകര്‍ന്നു; അടുത്ത വര്‍ഷം കാസര്‍കോട്ട് കലോല്‍സവം

ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന 59ാം മത് സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാടിന്. 12 വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍മാരായിരുന്ന കോഴിക്കോടിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 930 പോയിന്റുമായി പാലക്കാട് വിജയികളായപ്പോള്‍ 927 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 903 പോയിന്റ് നേടിയ തൃശൂരാണ് മൂന്നാമത്. 870 പോയിന്റ് നേടി ആതിഥേയരായ ആലപ്പുഴ 7-ാംമതെത്തി.
ഇന്ന് പുലര്‍ച്ചയോടെയാണ് മല്‍സരം പൂര്‍ത്തിയായത്. ജേതാക്കളെ പ്രഖ്യാപിച്ചതും പുലര്‍ച്ചെയാണ്. അടുത്തവര്‍ഷത്തെ കാലമേളക്ക് വേദിയാകുക കാസര്‍കോട് ആണ്.

പോയിന്റ് നില
1. പാലക്കാട് 930
2. കോഴിക്കോട് 927
3. തൃശൂര്‍ 903
4. കണ്ണൂര്‍ 901
5. മലപ്പുറം 895
6. എറണാകുളം 886
7. ആലപ്പുഴ 870
8. കൊല്ലം 862
9. തിരുവനന്തപുരം 858
10. കാസര്‍കോട് 839
11. വയനാട് 834
12. കോട്ടയം 829
13. പത്തനംതിട്ട 770
14. ഇടുക്കി 706

0Shares