കലോത്സവം കലാശകൊട്ടിലേക്ക്; പാലക്കാടന്‍ തേരോട്ടം തുടരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കലോത്സവം കലാശകൊട്ടിലേക്ക്; പാലക്കാടന്‍ തേരോട്ടം തുടരുന്നു.

കണ്ണൂര്‍ : ആവേശഭരിതമായ 57ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും . സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. കലോത്സവത്തിന്റെ ആരവം മുറുകിയതോടെ വേദികളിലേക്ക് ആസ്വാദക പ്രവാഹവും അണപൊട്ടി ഒഴുകുകയാണ് .വിധി നിര്‍ണ്ണയത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും ഒന്നാം സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തിലാണ്.
914 പോയിന്റോടെ പാലക്കാടാണ് മുന്നില്‍. തൊട്ടു പിറകെ 913 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്തും , കണ്ണൂര്‍ 911 പോയിന്റോടെ മൂന്നാംസ്ഥാനത്തും എത്തി നില്‍ക്കുന്നു. തുടര്‍ച്ചയായി പത്തു കിരീടങ്ങള്‍ നേടിയ കോഴി ക്കോട്‌ ഇത്തവണയും അത് നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ്.

0Shares